ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്.
2024ൽ 74 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വർഷം ഇതുവരെ 37 അപകടങ്ങൾ മാത്രമാണ് ഉണ്ടായത്. ഗതാഗതവേഗതയും മെച്ചപ്പെട്ടിട്ടുണ്ട്. എമിറേറ്റ്സ് റോഡിൽ ശരാശരി വേഗം മണിക്കൂറിൽ 26 കിലോമീറ്ററും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 19 കിലോമീറ്ററും വർധിച്ചിട്ടുണ്ടെന്ന് ആർടിഎ പറഞ്ഞു. ഗതാഗതപ്രവാഹം മെച്ചപ്പെട്ടതിന്റെ വ്യക്തമായ തെളിവാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ജനുവരി 1 മുതലാണ് തിരക്കേറിയ സമയങ്ങളിലെ ചരക്കുവാഹന നിയന്ത്രണം നിലവിൽ വന്നത്.












