ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

ras-al-khaimah-airport-to-launch-new-vvip-terminal

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട് പുതിയ വിവിഐപി ടെർമിനലും പ്രൈവറ്റ് ജെറ്റ് ഹാങ്ങറും നിർമിക്കാൻ വിമാനത്താവളം തീരുമാനിച്ചിട്ടുണ്ട്.

3.9 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന ഗെയിമിങ് റിസോർട്ട് ഉൾപ്പെടെയുള്ള പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് ലോകോത്തര യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ദുബായ് എയർ‌ഷോയിലായിരുന്നു അലക്സ് ഗ്രൂപ്പ് ഇൻവെസ്റ്റ്‌മെന്റിന്റെ ഭാഗമായ ഫാൽക്കൺ എക്സിക്യൂട്ടീവ് ഏവിയേഷനുമായി ചേർന്നുള്ള ഈ പ്രഖ്യാപനം.

Also read:  കുട്ടികളെ ഉപയോഗിച്ചുളള ഭിക്ഷാടനം, കുറ്റകൃത്യങ്ങള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ

1,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ, 8,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മൾട്ടി-പർപ്പസ് ഹാങ്ങർ, 9,000 ചതുരശ്ര മീറ്റർ ഏപ്രൺ ഉൾപ്പെടുന്ന ഫിക്സഡ് ബേസ് ഓപ്പറേഷൻ (FBO) സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബീച്ച് റിസോർട്ടുകളിൽ നിന്ന് വെറും 15 മിനിറ്റ് ദൂരത്തിലാണ് ഈ സൗകര്യങ്ങൾ.

Also read:  ‘സ്മൃതിപഥ’ത്തിൽ ആദ്യം എംടി; സംസ്കാര ചടങ്ങുകൾ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കും.

ടെർമിനലിൽ റോയൽ ലോഞ്ച്, നാല് വിവിഐപി ലോഞ്ചുകൾ, അത്യാധുനിക ഹോസ്പിറ്റാലിറ്റി ഏരിയകൾ എന്നിവ ഉണ്ടായിരിക്കും. എയർസൈഡ് സൗകര്യങ്ങളിൽ ഹെലിപാഡും വലുതായ പ്രൈവറ്റ് ജെറ്റുകൾക്കുള്ള പാർക്കിങ് സൗകര്യവും ഉൾപ്പെടുന്നു. അൾട്രാ ലോംഗ് റേഞ്ച് വിമാനങ്ങൾക്കുപോലും അറ്റകുറ്റപ്പണി നടത്തുവാൻ കഴിയുന്ന സൗകര്യങ്ങളാണ് ഹാങ്ങറിൽ ഒരുക്കുന്നത്.

എമിറേറ്റിന്റെ വ്യോമയാന അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് റാസൽഖൈമ സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് സലീം ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.

Also read:  കുവൈത്ത് ബാങ്ക് വായ്പാ തിരിച്ചടവ് കേസ്: തവണകളായി പണം അടയ്ക്കാൻ അവസരം

പരിസ്ഥിതി സൗഹൃദ നിർമ്മാണമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ടെർമിനലിന്റെ ഊർജാവശ്യമുള്ള 35 ശതമാനം സൗരോർജ്ജത്തിൽ നിന്നായിരിക്കും കണ്ടെത്തുക. പൂർണമായും ഇലക്ട്രിക് ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങളാകും ഉപയോഗിക്കുക. പതിനഞ്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി 2027 ആദ്യ പാദത്തിൽ ടെർമിനൽ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES