മസ്കത്ത്: ഊർജമേഖലയിലെ വിവിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കാനായി ഒമാനും തുര്‍ക്കിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എണ്ണ, വാതകം, ദ്രവീകരിത പ്രകൃതിവാതകം (എൽ.എൻ.ജി), പുനരുപയോഗ ഊർജം, ഊർജക്ഷമത, ഗ്രീൻ ഹൈഡ്രജൻ, കാർബൺ ക്യാപ്ചർ, മറ്റു ഇന്ധനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലയിലാണ് സഹകരണമുണ്ടാകുന്നത്.
Also read: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്; 1,80,240 രോഗികള്‍ ചികിത്സയില്‍, ടിപിആര്‍ 13.97
സാങ്കേതികവിദ്യയുടെ കൈമാറ്റം, നിക്ഷേപ സാധ്യതകൾ, സംയുക്ത പദ്ധതികളുടെ വികസനം എന്നിവയും ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പര വിദഗ്ധ സേവനങ്ങളും സാങ്കേതിക പങ്കുവെപ്പുകളും വളർത്തുന്നതിനായി ശക്തമായ പങ്കാളിത്തം പിന്തുടരുമെന്ന് ധാരണയിൽ വ്യക്തമാക്കിയിട്ടുണ്ട്.













