ദുബായ്/മസ്കത്ത് : ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ജീവിത ചെലവിന്റെയും വാടകച്ചെലവിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും ചെലവുകുറഞ്ഞ രാജ്യമായി ഒമാൻ മുന്നിൽ. ഏറ്റവും ചെലവ് കൂടുതലുള്ളത് യുഎഇയാണെന്ന് ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ നുംബിയോയുടെ ഏറ്റവും പുതിയ ജീവിത ചെലവ് സൂചികയിൽ പറയുന്നു.
ജിസിസിയിലെ റാങ്കിംഗിൽ, ഒമാനിനെ തുടർന്ന് ബഹ്റൈൻ രണ്ടാം സ്ഥാനത്തും കുവൈത്ത് മൂന്നാമത്തും ഖത്തർ നാലാമത്തും സൗദി അറേബ്യ അഞ്ചാമത്തും യുഎഇ ആറാമത്തുമായാണ്. ജീവിത ചെലവും വാടകയും ഏറ്റവുമധികമുള്ളത് യുഎഇയിലായതിനാൽ പട്ടികയിൽ ഏറ്റവും ഒടുവിലാണ് അതിന് സ്ഥാനം ലഭിച്ചത്.
ഒമാനിലെ താങ്ങാവുന്ന ജീവിതം
ഒമാനിൽ വാടകയെയും മറ്റ് ചെലവുകളെയും ഉൾപ്പെടുത്തി ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ജീവിതരീതിയാണുള്ളത്. വ്യക്തികളും കുടുംബങ്ങളും കുറഞ്ഞ ചെലവിൽ മികച്ച ജീവിത ഗുണനിലവാരം ഉറപ്പാക്കാൻ ഇവിടെ സാധിക്കുന്നു.
- വാടക ഒഴിവാക്കിയാൽ നാലംഗ കുടുംബത്തിന് പ്രതിമാസ ചെലവ് ഏകദേശം 2,24,267 ഇന്ത്യൻ രൂപ (OMR കണക്കിൽ)
- ഒരാൾക്കുള്ള ചെലവ് ഏകദേശം 64,780 രൂപ (290 OMR)
യുഎഇയെ അപേക്ഷിച്ച് ഒമാനിൽ:
- ജീവിത ചെലവിൽ 26.5% കുറവ്
- വാടക ചെലവിൽ 71.7% കുറവ്
ദുബായ്, അബുദാബി: ഉയർന്ന ചെലവുകൾ
യുഎഇയിൽ, പ്രത്യേകിച്ച് ദുബായിലും അബുദാബിയിലും, ജീവനച്ചെലവുകൾ ഗൾഫിൽ തന്നെ ഏറ്റവും കൂടുതലാണ്.
- ദുബായിൽ നാലംഗ കുടുംബത്തിന് പ്രതിമാസ ചെലവ് ഏകദേശം ₹3,45,313.04 (14,765 AED)
- ഒരാൾക്ക് പ്രതിമാസം ₹99,220.49 (4,242.5 AED)
- അബുദാബിയിൽ കുടുംബ ചെലവ് ₹2,90,118.81 (12,403.3 AED), ഒരാൾക്ക് ₹82,991.94 (3,550 AED)
ദുബായുമായി താരതമ്യപ്പെടുത്തുമ്പോൾ അബുദാബിയിൽ വാടക ചെലവിൽ 34.3% കുറവുണ്ടെങ്കിലും, മറ്റ് ജിസിസി രാജ്യങ്ങളുമായി നോക്കിയാൽ, ഇരു നഗരങ്ങളിലും ചെലവ് ഏറെ കൂടിയതാണ്.