ദോഹ: വേനൽക്കാലത്ത് കഠിനമായ ചൂടിൽ തൊഴിലാളികൾക്കുള്ള ആശ്വാസമായി കരുതപ്പെടുന്ന ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി കത്തർ തൊഴിൽ മന്ത്രാലയം. 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പ്രകാരം, രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെ തുറസ്സായ ഇടങ്ങളിൽ തൊഴിൽ നടത്തുന്നത് പാടില്ല.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ചൂട് അതിരുക്കളിൽ എത്തുന്ന സമയത്ത് പുറത്തെ ജോലികൾ ഒഴിവാക്കാനാണ് നിർദേശം. ഇത് ലംഘിക്കുന്നവരെക്കുറിച്ച് 4048, 8248 എന്നീ ഹോട്ട്‌ലൈൻ നമ്പറുകൾ വഴിയാണ് പരാതി നൽകേണ്ടത്, എന്നു മന്ത്രാലയം അറിയിച്ചു.
ഫുഡ് ഡെലിവറിക്ക് നിയന്ത്രണം
ഈ സമയത്ത് മോട്ടോർബൈക്ക് ഉപയോഗിച്ചുള്ള ഭക്ഷണ ഡെലിവറി സേവനങ്ങൾക്കും വിലക്ക് ബാധകമാണ്. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ കടുത്ത നിയമനടപടികൾ സ്വീകരിക്കപ്പെടും.
പരിശോധന ശക്തമാക്കും
ഉച്ചവിശ്രമം സമ്പൂർണമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ലേബർ മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കും. ചൂട് നേരിട്ട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൂടെയായിരിക്കും കൂടുതലായി നിരീക്ഷണം നടക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയാണ് നടപടികൾ, മന്ത്രാലയം വ്യക്തമാക്കി.