മസ്കറ്റ് : ഒമാനിലെ പരീക്ഷാദിനങ്ങളിലും അവധിക്കാലത്തും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെടില്ലെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ) അറിയിച്ചു. ഈ സമയങ്ങളിൽ സേവനം തുടർച്ചയായി ലഭ്യമാക്കണമെന്ന് വിതരണം നടത്തുന്ന കമ്പനികൾക്ക് അധികൃതർ നിർദ്ദേശം നൽകി.
വൈകുന്നേരം 5 മുതൽ രാവിലെ 7 വരെ, വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിനങ്ങളിലും അതിനു മുൻപുള്ള പ്രവൃത്തിദിനങ്ങളിൽ പോലും വൈദ്യുതി, ജല വിതരണ സേവനങ്ങൾ വിച്ഛേദിക്കരുതെന്നാണ് മാർഗനിർദേശം.
പൊതു വിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷയുടെ ഔദ്യോഗിക ഷെഡ്യൂളിനും അനുസൃതമായി, പരീക്ഷക്കാലയളവിൽ സർവീസുകൾ തടസ്സപ്പെടുത്താൻ പാടില്ലെന്നും എപിഎസ്ആർ നിർദ്ദേശിച്ചു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസേവനങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി.