അബുദാബി : ആശുപത്രികൾ നൽകുന്ന സിക്ക് ലീവുകളും മെഡിക്കൽ റിപ്പോർട്ടുകളും ഇനി ഓൺലൈൻ വഴിയാണ് യുഎഇയിൽ അറ്റസ്റ്റേഷൻ ചെയ്യാവുക. ആരോഗ്യ-പ്രതിരോധ മന്ത്രാലയം അവതരിപ്പിച്ച പുതിയ ഡിജിറ്റൽ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് യുഎഇ പാസ് ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഈ സേവനം എളുപ്പത്തിൽ നേടാം.
പ്രധാന നിബന്ധനകൾ:
- 5 ദിവസത്തിൽകൂടിയുള്ള സിക്ക് ലീവുകൾ ഓൺലൈൻ വഴി നേരിട്ട് അംഗീകരിക്കും.
- ഒരു മാസത്തിലധികം സമയം ആവശ്യമായ ലീവുകൾക്ക് ഫീസ് അടച്ച് സുപ്രീം മെഡിക്കൽ കമ്മിറ്റിയുടെ അംഗീകാരം നിർബന്ധമാണ്.
- വിദേശത്ത് നിന്നുള്ള സിക്ക് ലീവുകൾക്കും മെഡിക്കൽ റിപ്പോർട്ടുകൾക്കും അംഗീകാരം നേടാൻ മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ ആവശ്യമാണ്. പിന്നീട് അത് മെഡിക്കൽ കമ്മിറ്റിയിലേക്ക് ഫോർവേഡ് ചെയ്യപ്പെടും.
അറ്റസ്റ്റേഷൻ പ്രക്രിയ ഉപയോക്തൃ സൗഹൃദവുമാക്കുകയും, സേവന ലഭ്യത വേഗത്തിൽ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി.











