സൗദിയിലെ ഇന്ധന വില വർധിപ്പിച്ചതായി അരാംകോ അറിയിച്ചു. 91 വിഭാഗത്തിൽ പെട്ട പെട്രോൾ ലിറ്ററിന് 0.31 ഹലാല വർധനവോടെ 1.29 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് ലിറ്ററിന് 0.26 ഹലാല വർധനവോടെ 1.44 റിയാലും ആണു പുതിയ നിരക്ക്. ഇന്നു ശനിയാഴ്‌ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഓരോ മാസവും പത്തിനാണ് സൗദി അരാംകോ ഇന്ധന വില പുനർനിർണയിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഇന്ധന കയറ്റുമതിയുമായി ബന്ധപ്പെട്ടാണ് ഓരോ മാസവും രാജ്യത്തെ പെട്രോൾ വില നിശ്‌ചയിക്കുന്നത്.