അബുദാബി : യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ ദിർഹമായി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2021നെക്കാൾ 49 ശതമാനം കൂടുതൽ.ഇതിൽ കയറ്റുമതി മാത്രം 2.2 ട്രില്യൻ ദിർഹം വരും. മധ്യപൂർവദേശത്തിന്റെ മൊത്തം ചരക്കുകയറ്റുമതിയുടെ 41 ശതമാനവും യുഎഇയിൽ നിന്നാണെന്ന് ഡബ്ല്യുടിഒയുടെ കണക്ക് ചൂണ്ടിക്കാട്ടുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സാമ്പത്തിക, വാണിജ്യ വെല്ലുവിളികൾ നേരിടുന്ന ലോകത്ത് യുഎഇയുടെ സ്വതന്ത്ര വ്യാപാര നയമാണ് നേട്ടത്തിലേക്കു നയിച്ചതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
