‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
‘ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ഉയര്‍ത്തുന്ന പ്രശ്നങ്ങളാണ് അവഗണനയുടെ അടിസ്ഥാനപരമായ കാരണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആഗോളവല്‍കരണ നയങ്ങള്‍ക്കും വര്‍ഗീയ അജണ്ടകള്‍ക്കുമെതിരായി സംസ്ഥാനം ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധവും പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇടപെടലുണ് മറ്റൊരു ഘടകം. സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ബദലുയര്‍ത്താനുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കുന്നവിധം കേന്ദ്ര നയങ്ങള്‍ അതേപോലെ നടപ്പിലാക്കാന്‍ തയ്യാറില്ലെങ്കില്‍ ഫണ്ട് അനുവദിക്കില്ലെന്ന നയവും സ്വീകരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പൊതുവായുള്ള വിഹിതം ഇത്തരത്തില്‍ കുറയുമ്പോള്‍ കേരളത്തിലുള്ള വിഹിതം വീണ്ടും കുറയ്ക്കുകയാണ്. കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം പരിശോധിച്ചാല്‍ മതി. സംസ്ഥാനം നേടിയ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമ്പത്തികമായി ഞെരുക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം കേരളം എല്ലാറ്റിലും പിന്നിലാണെന്ന പ്രചരണം ഇവിടെ നടത്തുകയും ചെയ്തു. കേരള വികസനം നേരിടുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായങ്ങളും നല്‍കുന്നില്ല. എയിംസ് പോലും അനുവദിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നയം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും’, പ്രമേയത്തില്‍ പറയുന്നു.
‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും ക്രൂരമായ മുഖമാണ് പ്രകൃതി ദുരന്തങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്. പ്രളയ കാലത്ത് വിദേശ സഹായത്തേയും, വിദേശ മലയാളികളില്‍നിന്ന് പണം സ്വരൂപിക്കാനുള്ള ശ്രമത്തേയും തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഗുജറാത്ത് പോലുള്ള സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളില്‍ വിദേശ സഹായം വാങ്ങുന്നതിന് അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാരാണ് ഇത്തരമൊരു നയം സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയാണ് മുണ്ടകൈ ചുരല്‍മല ദുരന്തത്തിന് യാതൊരു സഹായവും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോള്‍ തിരിച്ചടക്കേണ്ട വായ്പയായി 529 കോടി രൂപ നല്‍കിയത്. അതാവട്ടെ ഒന്നര മാസത്തിനുള്ളില്‍ വിനിയോഗിച്ച് തീര്‍ക്കണമെന്ന നിബന്ധനയോടെയാണ് എന്നുള്ളതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം’, പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
മറ്റ് അഞ്ച് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കി. രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനാണ് അവതരിപ്പിച്ചത്. യു.ജി.സി. കരട് ഭേദഗതിക്കെതിരായ പ്രമേയം പി.കെ. ബിജു അവതരിപ്പിച്ചു. സഹകരണമേഖലയെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം വി.എന്‍. വാസവനും കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവശ്യപ്പെട്ടുള്ള പ്രമേയം കെ.കെ. ജയചന്ദ്രനും അവതരിപ്പിച്ചു.

Also read:  ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; നിയമലംഘകർക്ക് കനത്ത പിഴ.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES