കുവൈത്ത് സിറ്റി : റമസാന്‍ വ്രതരംഭത്തില്‍ ഗള്‍ഫ് രാജ്യതലവന്മാര്‍, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍, കുവൈത്ത് പൗരന്മാര്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആശംസകള്‍ നേര്‍ന്നു.അമീര്‍, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ സംബന്ധിക്കുന്ന ദീവാനീയ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ബായന്‍ പാലസിലെ അല്‍ സബാഹ് കുടുംബ ദീവാനീയയിലാണ് വൈകിട്ട് 7.30 മുതലാണ് ആശംസകള്‍ക്ക് വേദി ഒരുക്കിയിരിക്കുന്നത്.പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ അഹമദ് അല്‍ സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസ്- അല്‍ സബാഹ് എന്നfവരും ആശംസകള്‍ നേര്‍ന്നു.











