ലാ പാസ്: ബൊളീവിയന്‍ ഇടക്കാല പ്രസിഡന്‍റ് ജീനൈന്‍ അനൈസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്‍റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യമന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായി ബൊളീവിയന്‍ ക്യാബിനറ്റിലെ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്കയ്ക്കിടയാക്കുകയാണ്. ആരോഗ്യമന്ത്രി ഉള്‍പ്പടെ നാല് മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഐസോലേഷനില്‍ ഇരുന്നു കൊണ്ട് ജോലിചെയ്യുമെന്ന് അനൈസ ട്വീറ്റ് ചെയ്തു. ദക്ഷിണ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ പ്രസിഡന്‍റാണ് അനൈസ. രണ്ടു മാസത്തിനുളളില്‍ ബൊളീവിയയില്‍ പൊതുതെരഞ്ഞൈടുപ്പ് നടക്കാനിരിക്കെയാണ് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നില്ല. 2019 നവംബറിലാണ് അനൈസ ഇടക്കാല പ്രസിഡന്‍റായി അധികാരത്തിലേറിയത്.