മസ്‌കത്ത് : ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന ഒമാന്‍-ഇന്ത്യ ബിസിനസ് ഫോറം ഇന്ന് മസ്‌കത്തില്‍ നടക്കും. സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര വികസനത്തിനു അവസരങ്ങളില്‍ നിക്ഷേപിക്കുന്നതിനുമുള്ള കാര്യങ്ങളിലും ചര്‍ച്ച നടക്കും.ഒമാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സംയുക്ത നിക്ഷേപ അവസരങ്ങള്‍ എടുത്തുകാണിക്കുന്ന ചര്‍ച്ച സെഷനുകള്‍ നടക്കും. പുനരുപയോഗ ഊര്‍ജ്ജം, ഹൈഡ്രജന്‍, റിയല്‍ എസ്‌റ്റേറ്റ് വികസനം, ഭാവി നഗരങ്ങള്‍, ഭക്ഷ്യസുരക്ഷ, ടൂറിസം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുക.
രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും ഫോറം ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗം ഡോ. അബ്ദുല്ല ബിന്‍ മസൂദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
