കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ സർക്കാർ ഇടപാടുകൾക്കും ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖ. ഇതുസംബന്ധിച്ച 2024ലെ കാബിനറ്റ് ഉത്തരവ് കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം മൊബൈൽ ഐഡി, സഹൽ ആപ്പ്, ആഭ്യന്തര മന്ത്രാലയ ആപ്ലിക്കേഷൻ എന്നിവ വഴിയുള്ള ഡ്രൈവിങ് പെർമിറ്റ് രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങൾക്കും സാധുതയുള്ളതായിരിക്കും. ഇനിമുതൽ രാജ്യത്തെ എല്ലാ സർക്കാർ ഇടപാടുകൾക്കും ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായും അംഗീകരിക്കും. വിവിധ ഇടപാടുകൾക്ക് ഇവ കാണിച്ചാൽ മതിയാകും. നിലവില്‍ പ്രവാസികള്‍ക്ക് പ്രിന്റഡ് ഡ്രൈവിങ് ലൈസൻസുകള്‍ക്ക് പകരം ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസുകള്‍ മാത്രമാണ് അനുവദിക്കുന്നത്.
