എസ്‌ബിഐ ഒരു വര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന് നല്‍കുന്ന പലിശ 5.1 ശതമാനം മാത്രമാണ്. അതേ സമയം പല കമ്പനികളും നല്‍കുന്ന ഡിവിഡന്റ് യീല്‍ഡ് ഇതിനേക്കാള്‍ ഉയര്‍ന്നതാണ്. ഉദാഹരണത്തിന് നാഷണല്‍ അലൂമിനിയം കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 18 ശതമാനമാണ്. അതായത് നിലവിലുള്ള ഓഹരി വിലയുടെ 18 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാഷണല്‍ അലൂമിനിയം കമ്പനി നല്‍കിയ ഡിവിഡന്റ്.
ഓഹരി വിപണി അനിശ്ചിതത്വത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ സ്ഥിരമമായി ഡിവിഡന്റ് നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കാവുന്ന ഒരു നിക്ഷേപ രീതിയാണ്. നിലവില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക പലിശ പോലും തുച്ഛമായ സാഹചര്യത്തില്‍ പൊതുവെ പരമ്പരാഗത രീതിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും പരിഗണിക്കാവുന്ന നിക്ഷേപ രീതിയാണ് ഇത്.
ഒരു കമ്പനി ലാഭമുണ്ടാക്കുമ്പോള്‍ അത് മിച്ചധനമായി നിലനിര്‍ത്തുകയോ ഏതെങ്കി ലും പുതിയ പദ്ധതികള്‍ക്കായോ ഉല്‍പ്പാദനക്ഷമമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായോ ഉപയോഗിക്കുകയോ ചെയ്യുന്നതിനു പുറമെ ലാഭത്തിന്റെ ഒരു പങ്ക് ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കാറുണ്ട്. മുഖവില (ഫേസ് വാല്യു) യുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് ലാഭവിഹിതം അനുവദിക്കുന്നത്. ഉദാഹരണത്തിന് 10 രൂപ മുഖവിലയുള്ള ഒരു ഓ ഹരി 100 രൂപയിലാണ് വ്യാപാരം ചെയ്യുന്നത് എന്നിരിക്കട്ടെ. കമ്പനി 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുകയാണെങ്കില്‍ മുഖവിലയുടെ 50 ശതമാനം (അഞ്ച് രൂപ) ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി ലഭിക്കുന്നു.
എല്ലാ വര്‍ഷവും നിക്ഷേപത്തില്‍ നിന്നും സ്ഥിരമായി വരുമാനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന രീതിയാണ് ഉയര്‍ന്ന ഡിവിഡന്റ് ന ല്‍കുന്ന ഓഹരികളിലെ നിക്ഷേപം. വിപണി ചാഞ്ചാടുമ്പോള്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമായ നിക്ഷേപരീതിയാണ്. മൂലധനത്തിന്റെ വളര്‍ച്ചയും സ്ഥിരമായ വാര്‍ഷിക വരുമാനവും ലഭിക്കുന്നുവെന്നതാണ് ഈ നിക്ഷേപരീതിയുടെ മേന്മ.
ഡിവിഡന്റിന് പ്രാധാന്യം നല്‍കുന്ന നി ക്ഷേപകര്‍ നേരിടുന്ന ഒരു പ്രശ്‌നം എല്ലായ്‌പ്പോഴും കമ്പനികള്‍ ഡിവിഡന്റ് നല്‍കുമെ ന്ന് ഉറപ്പില്ല എന്നതാണ്. ഇവിടെയാണ് തുടര്‍ച്ചയായി ഉയര്‍ന്ന ഡിവിഡന്റ് നല്‍കിയിട്ടുള്ള ചരി ത്രമുള്ള കമ്പനികള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം. പ്രകടനം മോശമായ വര്‍ഷങ്ങളില്‍ പോലും ഡിവിഡന്റ് നല്‍കിയിട്ടുള്ള കമ്പനികളില്‍ നിന്നും തുടര്‍ന്നും ഡിവിഡന്റ് ലഭിക്കുമെന്ന് ന്യായമായും കരുതാം.
ഉയര്‍ന്ന ഡിവിഡന്റ് ലഭിക്കണമെന്ന ല ക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നവര്‍ പ്രധാനമായും പരിഗണിക്കേണ്ടത് ഓഹരികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് യീല്‍ഡ് എത്രയാണെന്നതാണ്. ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡു ള്ള ഓഹരികള്‍ ഡിവിഡന്റ് വഴി ഏറ്റവും ഉയ ര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്ന ഓഹരികളാണ്.
ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റായി നിക്ഷേപകര്‍ക്ക് ലഭിക്കുക എന്നതാണ് ഡിവിഡന്റ് യീല്‍ഡ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 100 രൂപയിലാണ് വ്യാപാരം ചെ
യ്യുന്നത് എന്നിരിക്കട്ടെ. കമ്പനി 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കുകയാണെങ്കില്‍ ഓഹരിയുടമകള്‍ക്ക് ഡിവിഡന്റായി ലഭിക്കുന്നത് ഓഹരി വിലയുടെ അഞ്ച് ശതമാനമാണ്. അതായത് അഞ്ച് ശതമാനമാണ് ഈ ഓഹരിയില്‍ നിന്നുള്ള ഡിവിഡന്റ് യീല്‍ഡ്.
പലിശനിരക്ക് താഴുമ്പോള്‍ മികച്ച ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് യാഥാസ്ഥിതിക നിക്ഷേപകര്‍ക്കും അവലംബിക്കാവുന്ന രീതിയാണ്. 6-10 ശതമാനം ഡിവിഡന്റ് യീല്‍ ഡുള്ള മികച്ച ഓഹരികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
മറ്റൊരു മാനദണ്‌ഡം ഡിവിഡന്റ്‌പേ ഔട്ട് റേഷ്യോയാണ്. കമ്പനിയുടെ നികുതിക്കു ശേ ഷമുള്ള ലാഭത്തിന്റെ എത്ര ശതമാനമാണ് ലാഭവിഹിതമായി നല്‍കിയിട്ടുള്ളതെന്നാണ് ഡി വിഡന്റ് പേ ഔട്ട് റേഷ്യോ സൂചിപ്പിക്കുന്നത്.
ഡിവിഡന്റിലൂടെ ഉയര്‍ന്ന നേട്ടം ലഭിക്കുന്ന ഓഹരികളെ പരിഗണിക്കുന്നതിലൂടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഹ്രസ്വകാലത്തേക്ക് നിക്ഷേപമൂല്യത്തെ ബാധിച്ചാലും ഡിവിഡന്റ് വഴിയുള്ള നേട്ടം നി ക്ഷേപകര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കുന്നു. പലിശനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ബദല്‍ നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ 6-10 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള മികച്ച ഓഹരികള്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്നതാണ്.











