മുംബൈ: ബോളീവുഡ് സുപ്പര്‍ഹിറ്റ് ചിത്രം ഷോലെയില്‍ സൂര്‍മ ബോപാലിയായി എത്തി പ്രേക്ഷക പ്രീതി നേടിയ ബോളീവുഡ് നടന്‍ ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജഗ്ദീപിന്‍റെ യഥാര്‍ത്ഥ നാമം സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ്. ഒന്‍പതാം വയസില്‍ ബാലതാരമായി എത്തിയ ജഗാദീപ് നാന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബി.ആര്‍ ചോപ്രയുടെഅഫ്സാനയായിരുന്നു ആദ്യ ചിത്രം. ഷോലെ, അന്താസ് അപ്നാ അപ്നാ, ദോ ബിംഗാ സമീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
അഞ്ച് സിനിമകളില്‍ നായകനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ അക്ഷയ് ഖന്നയും ശ്രീയ ശരണും പ്രധാന വേഷങ്ങളിലെത്തിയ ഗലി ഗലി ചോര്‍ ഹേയിലാണ് ജഗ്ദാപ് അവസാനം അഭിനയിച്ചത്. 2021ലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.
ഐഫയുടെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ് നേടിയ ജഗ്ദീപ് ബോളിവുഡ് താരം ജാവേദ് ജഫ്രിയുടേയും മിനി സ്ക്രീൻ ഡയറക്ടര്‍ നവേദ് ജഫ്രിയുടേയും പിതാവാണ്. ബീഗം ജഫ്രിയാണ് ഭാര്യ. ബോളീവുഡിലെ മുതിര്‍ന്ന നടന്‍റെ വിയോഗത്തില്‍ നിരവധി താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.



















