മസ്കറ്റ് : ഒമാനിലെ പ്രമുഖ ഓഡിറ്റ് ആൻഡ് അഡൈ്വസറി സ്ഥാപനമായ ക്രോ ഒമാൻ ഇന്നലെ വൈകുന്നേരം ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ ഒമാനിലെ പ്രഥമ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് നിക്കോളാസ് തെവെനിന് സ്വീകരണം നൽകി അനുമോദിച്ചു. സുൽത്താനേറ്റിലെ അംബാസഡർമാരും നയതന്ത്രജ്ഞരും പ്രമുഖ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
മതസഹിഷ്ണുത സമാധാനപരമായ സഹവർത്തിത്വം
ക്രോ ഒമാൻ്റെ മാനേജിംഗ് പാർട്ണർ ഡേവിസ് കല്ലൂക്കാരൻ സമ്മേളനത്തെ സ്വാഗതം ചെയ്യുകയും ഒമാനിലെയും സമാധാനപ്രിയരായ ജനങ്ങളുടെയും തനതായ മതപരമായ സഹിഷ്ണുതയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും സുൽത്താൻ ഹൈതം ബിൻ താരിഖിന് നന്ദി പറഞ്ഞു.
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ വത്തിക്കാൻ അംബാസഡറായ നൂൺഷ്യോ അറബ് ലീഗിലേക്കുള്ള മാർപ്പാപ്പയുടെ പ്രതിനിധിയാണ്, ഇപ്പോൾ ഒമാനിലെ നോൺ റെസിഡൻ്റ് അംബാസഡറായി നിയമിക്കപ്പെട്ടിരിക്കുന്നു.
മെമൻ്റോ സമ്മാനിച്ചു
ആർച്ച് ബിഷപ്പിന് ഒമാനി കുന്തുരുക്ക മെമൻ്റോ സമ്മാനിച്ചു. സതേൺ അറേബ്യ വികാരിയേറ്റ് വികാരി അപ്പസ്തോലിക് അഭിവന്ദ്യ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.