ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50207 ആയി. ഇന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ടത് ഒൻപതു പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 233 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവത് 17969 പേരാണ്. ഇതിൽ 128 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. എന്നാൽ 24 മണിക്കൂറിനിടെ 1005 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 32005 ആയി.












