അൽ ഉല : സൗദി അറേബ്യയിലെ അൽ ഉലയിലെ എലിഫന്‍റ് റോക്ക് എന്നറിയപ്പെടുന്ന ജബൽ അൽഫിൽ പാറക്കൂട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഭൗമശാസ്ത്ര വിസ്മയം കാണുന്നതിന് സഞ്ചാരികൾ വലിയ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ആനയെ പോലെ തോന്നിക്കുന്ന ഈ പാറക്കൂട്ടം സന്ധ്യാസമയത്ത് കടും ചുവപ്പ് നിറത്തിൽ തിളങ്ങുന്നത് ഒരു മാന്ത്രിക കാഴ്ചയാണ്. സന്ദർശകർക്ക് ഈ മനോഹരമായ പ്രദേശം പര്യവേക്ഷണം ചെയ്യാനും പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ മുഴുകാനും അവസരമുണ്ട്.
റോയൽ കമ്മീഷൻ ഫോർ അൽ ഉല, സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം എലിഫന്‍റ് റോക്കിലെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ അൽ ഉലയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.
