സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കസ്റ്റംസ്.സന്ദീപ് 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സന്ദീപിന്‍റെ വീട്ടില്‍ നടത്തിയ കസ്റ്റംസ് റെയ്ഡില്‍ രേഖകള്‍ പിടികൂടിയിരുന്നു. യാത്രക്കാരെ ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്. പിന്നീട് സ്വപ്ന കള്ളക്കടത്തിന് നയതന്ത്രമറ നല്‍കുകയായിരുന്നു.
സ്പീക്കര്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതിയാണ്. കഴിഞ്ഞ ഡിസംബറിലാണ് സന്ദീപിന്‍റെ വര്‍ക്ക് ഷോപ്പ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത്.
അതേസമയം, സന്ദീപ് സ്വര്‍ണക്കടത്തുകാരനെന്ന് ഭാര്യ സൗമ്യ. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തി. സന്ദീപ് ഇടയ്ക്കിടെ ദുബൈയില്‍ പോയിരുന്നു. ദുബൈ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നെന്ന് സൗമ്യ പറഞ്ഞു.
അതേസമയം സന്ദീപിന്‍റെ ഭാര്യയ്ക്കും തനിക്കും സ്വപ്നയെ അറിയാമെന്ന് സന്ദീപിന്‍റെ അമ്മ ഉമ പറഞ്ഞു. രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. സന്ദീപ് സിപിഐഎം ബ്രാഞ്ച് അംഗമാണെന്നും ഉമ പറഞ്ഞു.