ഭരണഘടന ഭേദഗതിക്ക് ‘ജനകീയ അംഗീകാരം’; ഖത്തറിൽ ഇന്നും നാളെയും ദേശീയ അവധി.

constitutional-amendments-approved-with-90-6-percentage-popular-votes

ദോഹ : ഖത്തർ ഭരണഘടനാ ഭേദഗതിയിൽ ജനഹിതം അറിയാൻ നടത്തിയ ഹിതപരിശോധനയിൽ  ഭൂരിപക്ഷം  വോട്ടർമാരും  ഭരണഘടന ഭേദഗതിയെ അനുകൂലിച്ച്  വോട്ട് രേഖപ്പെടുത്തി .ഇന്നലെ നടന്ന  ഹിതപരിശോധനയിൽ  89 ശതമാനം വോട്ടർമാർ ഭേദഗതിക്ക് അനുകൂലമായി  വോട്ട് രേഖപ്പെടുത്തി .9.2% പേർ എതിർത്ത്  വോട്ട് ചെയ്തപ്പോൾ  1.8% വോട്ടുകൾ അസാധുവായി .  18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർക്കായിരുന്നു  വോട്ട് ചെയ്യാനുള്ള യോഗ്യത  ഉണ്ടായിരുന്നത്. യോഗ്യരായവരിൽ  84 ശതമാനം വോട്ടർമാരാണ് ഭരണഘടനാ ഭേദഗതി വോട്ടെടുപ്പിൽ പങ്കെടുത്തത്.
ജനഹിതം ഭരണഘടന ഭേദഗതിക്ക് അനുകൂലമായതോടെ ദേശീയ ഐക്യം പ്രഖ്യാപിച്ച് ഖത്തർ ഇന്നും നാളെയും ദേശീയ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ , പൊതുമേഖല  സ്ഥാപനങ്ങൾ , വിദ്യാഭ്യസ  സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്നും നാളെയും അവധിയായിരിക്കും . എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി കാര്യത്തിൽ  കൃത്യത  ഉണ്ടായിട്ടില്ല . പല  സ്വകാര്യ സ്ഥാപനങ്ങളും ഇന്ന്  അവധി നൽകിയപ്പോൾ മറ്റു നിരവധി  സ്ഥാപനങ്ങൾക്ക്  ഇന്ന്  പ്രവർത്തി ദിനമാണ്.
ഇന്നലെ രാവിലെ  ഏഴു മണി മുതൽ  ആരംഭിച്ച വോട്ടെടുപ്പ്  വൈകുന്നേരം ഏഴു മണിയോടെയാണ് പൂർത്തിയായത്. ഉടനെ  തന്നെ വോട്ടുകൾ തരം തിരിച്ച് എണ്ണാൻ തുടങ്ങി . വോട്ടുകൾ എണ്ണിക്കഴിഞ്ഞതോടെ  ഇന്നലെ രാത്രി തന്നെ ഖത്തർ ആഭ്യന്തര മന്ത്രിയും ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നേതൃത്വത്തിലുള്ള ജനറൽ റഫറണ്ടം കമ്മിറ്റി 2024 ലെ ഭരണഘടനാ ഭേദഗതിയുടെ കരട് സംബന്ധിച്ച ഹിതപരിശോധനയുടെ ഫലങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. 
ഭരണഘടന  ഭേദഗതി  നിലവിൽ വരുന്നതോടെ  രാജ്യത്തെ  ശൂറ കൗൺസിൽ  ഘടനയിൽ  വൻമാറ്റമാണ്  സംഭവിക്കുക. നിലവിലുള്ള  തിരഞ്ഞെടുപ്പ്  രീതിക്ക് പകരം  യോഗ്യരായ  ആളുകളെ  ഖത്തർ  അമീർ  ശൂറ കൗൺസിലിലേക്ക്  നോമിനേറ്റ്  ചെയ്യും . നിലവിൽ ശൂറ കൌൺസിൽ  അംഗങ്ങളിൽ മൂന്നിൽ രണ്ട് തിരഞ്ഞെടുക്കപെട്ട അംഗങ്ങളും  ബാക്കി  അമീർ നോമിനേറ്റ് ചെയ്യുന്ന  അംഗങ്ങളും ആയിരുന്നു . ഇതിനു പുറമെ ഭരണഘടനയുടെ  മറ്റു ചില ആർട്ടിക്കുകളിലും  മാറ്റങ്ങൾ   നിർദേശിക്കുന്നതാണ്   ഈ വർഷം പ്രഖ്യാപിച്ച  ഭരണഘടന  ഭേദഗതി.
ഇന്നലെ നടന്ന ഹിതപരിശോധനയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി  റഫറൻഡും കമ്മിറ്റി അസ്ഥാനത്തുള്ള പോളിങ് സ്റ്റേഷനിൽ  എത്തി വോട്ട് രേഖപ്പെടുത്തി. മുൻ ഖത്തർ അമീറും അമീറിന്റെ പിതാവുമായ ഫാദർ അമീർ ഹമദ് ബിൻ ഖലീഫ അൽതാനി  ഹമദ് ബിൻ അലി സ്റ്റേഡിയത്തിലുള്ള  പോളിങ്  സ്റ്റേഷനിലാണ്  വോട്ട് രേഖപ്പെടുത്തിയത്. ഖത്തർ  അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ്  ജാസിം ബിൻ  ഹമദ്  അൽതാനിയും ഹമദ് ബിൻ അലി സ്റ്റേഡിയത്തിലുള്ള പോളിങ് സ്റ്റേഷനിലാണ് വോട്ട് ചെയ്തത്. അൽ ദുഹൈൽ സ്‌പോർട്‌സ് ക്ലബിലെ  പോളിങ് സ്റ്റേഷനിലെത്തിയാണ് ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വോട്ട് രേഖപ്പെടുത്തിയത്.

Also read:  മസ്‌കത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES