അനധികൃത താമസം; ബഹ്റൈനിൽ അയ്യായിരത്തിലധികം പ്രവാസികളെ നാടുകടത്തി.

lmra-informed-that-illegal-expatriates-have-been-deported-from-bahrain1 (1)

മനാമ : അനധികൃതമായി രാജ്യത്ത് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്തതിന് ഈ വർഷം ജനുവരി മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം  പ്രവാസികളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. ഈ വർഷം നാല് ഗവർണറേറ്റുകളിലുടനീളം പരിശോധകളും പ്രചാരണങ്ങളും നടത്തിവരുന്നതായും അധികൃതർ പറഞ്ഞു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള ആഴ്‌ചയിലെ സ്ഥിതിവിവരക്കണക്കുകളാണ്  സർക്കാർ ഏജൻസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഈ കാലയളവിൽ, മൊത്തം 2,171 പരിശോധനകളും 29 സംയുക്ത പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്. നിയമപരമല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 38 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യ്തു. ഇതുമായി ബന്ധപ്പെട്ട് 147 വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. കാപിറ്റൽ ഗവർണറേറ്റിൽ 16, മുഹറഖിൽ ഏഴ്, സതേൺ ഗവർണറേറ്റിൽ നാല്, നോർത്തേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെയാണ് പരിശോധനകൾ നടന്നത്.
ദേശീയ പാസ്‌പോർട്ട് അധികൃതർ, റെസിഡൻസ് വിഭാഗം, ഓരോ ഗവർണറേറ്റിൽ നിന്നുമുള്ള പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവരും സംയുക്ത പരിശോധനകളിൽ സംബന്ധിച്ചു. ഈ വർഷം ഒക്‌ടോബർ 5 വരെ 40,255 പരിശോധനകളും സന്ദർശനങ്ങളും തൊഴിൽ നിയമങ്ങൾക്കും താമസ നിയമ ലംഘകർക്കുമെതിരായ 572 സംയുക്ത കാമ്പെയ്‌നുകളും നടന്നതായി അധികൃതർ പറഞ്ഞു .ഇതിൽ 2,274 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ  5,152  തൊഴിലാളികളെ നാടുകടത്തി.
രാജ്യത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും ലംഘനങ്ങൾ  കണ്ടെത്തുന്നതിന് ശക്തമായ പരിശോധനകൾ തുടരുമെന്ന്  എൽ എം ആർ എ സ്ഥിരീകരിച്ചു. www.lmra.gov.bh എന്ന വെബ്‌സൈറ്റിലെ  ഇലക്‌ട്രോണിക് ഫോം വഴിയോ 17506055 എന്ന നമ്പരിൽ വിളിച്ചോ സർക്കാരിൻ്റെ നിർദ്ദേശങ്ങളും പരാതികളും നൽകുന്ന സംവിധാനമായ തവാസുൽ വഴിയും ഇത്തരം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.
തൊഴിൽ നിയമങ്ങൾ ലംഘിച്ച് പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമകൾക്ക് കുറ്റവാളികൾക്കുള്ള ജയിൽ ശിക്ഷ സർക്കാർ ഈയിടെ റദ്ദാക്കിയിരുന്നു . എന്നാലും നിയമലംഘനം ആവർത്തിച്ചാൽ 500 ദിനാർ പിഴ അടയ്‌ക്കേണ്ടി വരും.നേരത്തെ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് തൊഴിലുടമകൾക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവോ 1,000 ബിഡി 2,000 ദിനാർ  പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തിയിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമത്തിൽ ബഹ്‌റൈൻ രാജാവ് 12/2024 ഉത്തരവ് വഴി പുറപ്പെടുവിച്ച ഭേദഗതികളെ തുടർന്നാണ് ശിക്ഷകളിൽ ഇളവ് വരുത്തിയത്.
ഭേദഗതികൾ പ്രകാരം, വർക്ക് പെർമിറ്റ് കാലഹരണപ്പെടുമ്പോൾ അവ പുതുക്കിയില്ലെങ്കിൽ ആദ്യ 10 ദിവസത്തേക്ക് 100 ദിനാറും 10 മുതൽ 20 ദിവസങ്ങൾക്കിടയിലുള്ള കാലയളവിൽ 200ദിനാർ, 20 മുതൽ 30 ദിവസം വരെ 300ദിനാർ എന്നിങ്ങനെ പിഴ ഒടുക്കേണ്ടി വരും 30 ദിവസത്തെ സമയപരിധി കഴിഞ്ഞാൽ, ഒരു തൊഴിലുടമ 1,000 ദിനാർ പിഴ അടയ്‌ക്കേണ്ടി വരും. നേരത്തെ, വർക്ക് പെർമിറ്റ് പുതുക്കിയില്ലെങ്കിൽ ആദ്യ ദിവസം മുതൽ തന്നെ 1,000ദിനാർ   പിഴ ഈടാക്കിയിരുന്നു. ഒരു പ്രവാസി തൊഴിലാളി ആദ്യമായി പെർമിറ്റ് ഇല്ലാതെ ജോലി ചെയ്ത്  പിടിക്കപ്പെട്ടാൽ, തൊഴിലുടമയ്ക്ക് 500ദിനാർ പിഴ അടയ്ക്കണം.

Also read:  നവീൻ ബാബുവിന് അന്ത്യയാത്ര നൽകാനൊരുങ്ങി ജന്മദേശം; കളക്ടറേറ്റിലും വീട്ടിലും പൊതുദർശനം, സംസ്കാരം വീട്ടുവളപ്പിൽ

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES