ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന കോൺസൽ ജനറൽ വിപുലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളള്‍ യാത്രയയപ്പ് നല്കി. ദുബായിലെ ഇന്ത്യന്‍ ജനതയുടെ വിവിധ പ്രശ്നങ്ങളില്‍ വളരെ കാര്യക്ഷമമായി ഇടപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു വിപുലെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി ജോണ്സണ് ചടങ്ങില്‍ പറഞ്ഞു.
ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി അമൻ പുരി ഈ മാസം മധ്യത്തോടെ ചുമതലയേൽക്കും.നിലവിലെ കോൺസൽ ജനറൽ വിപുലിന്റെ കാലാവധി അവസാനിക്കുന്ന മുറക്കാണ് അമൻ പുരി ചുമതലയേൽക്കുന്നത്. നിലവിൽ യു.കെയിലെ ബിർമിങ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് അമൻ പുരി. യൂറോപ്യൻ യൂനിയൻ, ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു. 2003 ലാണ് 44കാരനായ അമൻ പുരി ഇന്ത്യൻ ഫോറിൻ സർവീസിന്റെ ഭാഗമായത്.ചണ്ഡിഗഢിലെ പാസ്പോർട്ട് ഓഫീസിന്റെ ചുമതല വഹിച്ചിരുന്നു. 2013 മുതൽ 2016 വരെ ന്യൂഡൽഹിയിലെ റീജനൽ പാസ്പോർട്ട് ഓഫിസറായിരുന്നു.