Web Desk
സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റുജില്ലകളിലേക്ക് സഞ്ചരിക്കുന്നതില്‍ ഇളവു നല്കിയതിനാല് ഞായറാഴ്ച മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് കണ്ടതിനാലാണ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കണ്ടെയ്ന്മെന്‍റ് സോണിലും പരിസങ്ങളിലും ഈ ഇളവ് ബാധകമല്ല. അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞയാഴ്ച പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനാല്‍ ലോക്ക്ഡൗണിന് ഇളവുകള്‍ നല്‍കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് രോഗം പരടുന്നതിനാല് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഉപദേശം മതിയാക്കിയെന്നും ഇനി കര്‍ശന നടപടിയെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളിലും കര്‍ശന നടപടി എടുത്തിരുന്നു.