അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

pinarayi-pressmeetN

തിരുവനന്തപുരം: ദ ഹിന്ദുവിൽ നൽകിയ അഭിഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദുവിനെ പൂർണ്ണമായും തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെയും വിശദീകരണം.

തന്റെ ഇൻ്റർവ്യൂന് ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞത് ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ്. അത് തനിക്കും
താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരുണ്ടായിരുന്നു അഭിമിഖത്തിനെത്തിയത്. ഒന്ന് ലേഖികകയായിരുന്നു. അവരിടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞു. ഒരു ചോദ്യം അൻവറിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു. അതിൽ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ വിശദമാക്കുന്നില്ലെന്നും പറഞ്ഞു.

‘എന്നാൽ ഇന്റ‍ർവ്യൂ പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത ഭാ​ഗം ഉണ്ടായി. എന്റെ നിലപാടുകൾക്ക് അറിയില്ലേ, ഏതെങ്കിലുമൊരു ജില്ലയെയോ വിഭാ​ഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതു പ്രവർത്തനരം​ഗത്ത് കണ്ടിട്ടുണ്ടോ?, അങ്ങനെ ഉണ്ടാവില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

Also read:  മുഖ്യമന്ത്രിക്കെതിരെയുളള യുഡിഎഫിന്റെ ആരോപണം ബാലിശമെന്ന് എ. വിജയരാഘവന്‍

‘സാധാരണ ​ഗതിയിൽ ഇത്തരത്തിൽ കൊടുക്കാൻ പാടില്ലാത്തതാണ്. ഏതെങ്കിലുമൊരു ഭാ​ഗം കിട്ടിയാൽ ആ കിട്ടിയത് ഞാൻ പറഞ്ഞതായി കൊടുക്കാൻ പാടുണ്ടോ, ഇപ്പോൾ പറയുന്നത് റെക്കോർഡ് ചെയ്യുന്നില്ലേ, അൻവറിന്റെ കാര്യത്തിൽ മാത്രമാണ് മറുപടി പറയാതിരുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താൻ സംസാരിക്കുമ്പോൾ ഒരാൾ കൂടി കടന്നുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ​ഹിന്ദു മാധ്യമപ്രവർത്തകരുടെ കൂടെയുള്ള ആളാണെന്ന് കരുതി. പിന്നെ അറിയുന്നു ഏജൻസിയുടെ ആളാണെന്ന്. ഒരു ഏജൻസിയെയും താനോ സർക്കാരോ ചുമതലപ്പെടുത്തിയിട്ടുമില്ല.

താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. തനിക്ക് ഡാമേജ് ഉണ്ടാക്കാനുള്ള ശ്രമമല്ലേ നടത്തുന്നത്, അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

Also read:  വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; ഒരാള്‍ കൂടി അറസ്റ്റില്‍

സെപ്റ്റംബർ 29 ന് ദ ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. ”123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്”, എന്നതാണ് ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവാദ ഭാ​ഗം.

ഈ ഭാ​ഗം ഉയർത്തി പി വി അൻവർ രം​ഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും ഇതോടെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയക്കുകയും ചെയ്തു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ​ഹിന്ദു ദിനപത്രം രം​ഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്സൻ എന്ന പി ആർ കമ്പനി എഴുതി നൽകിയ ഭാഗമാണ് മലപ്പുറം പരാമർശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താൻ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇന്നും ഇതേ കാര്യമാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഒപ്പം കെയ്സൻ എന്ന പി ആർ കമ്പനിയെ സർക്കാരോ താനോ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോഴും തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്ത് വിവാദമുണ്ടാക്കിയതിൽ നടപടിയെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

Also read:  വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES