കുവൈത്ത് സിറ്റി : വ്യാപാര, നിക്ഷേപക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തുടർചർച്ച നടത്തി. കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്കറും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈകയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.
സെപ്റ്റംബർ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും നടത്തിയ ചർച്ചയിലും സഹകരണം ഊർജിതമാക്കാനും കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും സന്നദ്ധത അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സെപ്റ്റംബർ ആദ്യവാരം കുവൈത്തിൽ എത്തി വിദേശമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
