കുവൈത്ത് സിറ്റി: ആഗോള ഭക്ഷണങ്ങളുടെയും പാചകരീതികളുടെയും ആഘോഷമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് പ്രമോഷൻ. ഒക്ടോബർ എട്ടുവരെ വരെ തുടരുന്ന പ്രമോഷനിൽ ഷോപ്പർമാർക്ക് വൈവിധ്യമാർന്ന അന്താരാഷ്ട്ര രുചികൾ ആസ്വദിക്കാം. ആഗോള ഭക്ഷ്യ ഉൽപന്നങ്ങൾ അവിശ്വസ നീയമായ വിലയിൽ സ്വന്തമാക്കാം.
‘ലുലു വേൾഡ് ഫുഡ്’ പ്രമോഷൻ അൽ റായ് ഔട്ട്ലറ്റ്ലെറ്റിൽ പ്രശസ്ത തെന്നിന്ത്യൻ നടി അനാർക്കലി മരക്കാറും കുവൈത്ത് അറബിക് ഷെഫ് ലിന ജബെയ്ലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്തിന്റെ ഉന്നത മാനേജ്മെന്റ് അംഗങ്ങളും ഇവന്റ് സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു. രണ്ടാഴ്ച നീളുന്ന ‘ലുലു വേൾഡ് ഫുഡ്’ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റ്ലെറ്റുകളെ ലോകമെമ്പാടുമുള്ള ഭ ാൽപന്നങ്ങളുടെയും ഭക്ഷണവിഭവങ്ങളുടെയും ഒരു പ്രദർശനശാലയാക്കി മാറ്റുകയാണ്. ഇന്ത്യൻ, മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ്, അറബിക്, കോണ്ടിനെന്റൽ വിഭവങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷ്യഇനങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്.
പ്രത്യേകം ക്യുറേറ്റ് ചെയ്ത ‘ഗ്ലോബൽ ഫുഡി’ വിഭാഗം കൂടുതൽ വൈവിധ്യമാർന്ന അന്താരാഷ്ട്ര പാചക അനുഭവം പ്രദാനം ചെയ്യും. ‘ദേശി ധാബ’യും ‘നാടൻ തട്ടുകട’യും ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ രുചികൾ പകരും.
ആവേശകരമായ പാചക മത്സരം,കുട്ടികൾക്കായുള്ള കേക്ക് ഡെക്കറേഷൻ മത്സരങ്ങൾ എന്നിവയും പ്രമോഷന്റെ ഭാഗമാണ്. പ്രമോഷൻ കാലയളവിൽ ഷോപ്പർമാർക്ക് ലോംഗസ്റ്റ് ഷവർമ, ഏറ്റവും വലിയ ബർഗർ, ഏറ്റവും വലിയ പിസ്സ, ബിരിയാണി ധമാക്ക, വലിയ സാൻഡ്വിച്ച്, കേക്കുകൾ തുടങ്ങി നിരവധി വ്യത്യസ്തമായ കാഴ്ചകൾക്കും സാക്ഷിയാകാം.
