ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം. ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാന്‍ കാരണം.