കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി ഫെലോഷിപ്പ് ചർച് കുവൈത്ത് സഭാ ശുശ്രൂഷകൻ പത്തനംതിട്ട അടുർ മണക്കാല നെല്ലിമുകൾ ചീനിവിളയിൽ വീട്ടിൽ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയാണ്. അർബുദബാധയെ തുടർന്ന് കുവൈത്ത് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. മക്കൾ:ജോഷ്വ, ജോഹന്ന, ജെമീമ. സംസ്കാരം പിന്നീട്.
