തിരുവനന്തപുരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പോലീസിന് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാനാകില്ലെന്ന് വിശദീകരണം. അടിയന്തരഘട്ടത്തില്‍ മാത്രം അവശ്യസാധനങ്ങള്‍ എത്തിക്കും.ജനങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നേരിട്ട് പോയി വാങ്ങാന്‍ അനുമതി നല്‍കി. പലചരക്ക്, പഴം, പച്ചക്കറികള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കാം. സമീപത്തെ കടയില്‍ പോകാന്‍ സാക്ഷ്യപത്രം വേണമെന്നും പോലീസ് പറയുന്നു.
തലസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണവിതരണം പുനരാരംഭിക്കും.ജനകീയ ഹോട്ടല്‍ തുടങ്ങുന്നത് പരിഗണനയിലാണ്.
അടിയന്തര ആവശ്യത്തിന് പോലീസിനെ വിളിക്കാം, നമ്പര്‍: 9497900999
മരുന്ന് കിട്ടാന്‍: 9446748626,9497160652, 0471 2333101













