വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മൂന്നുമായി ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത നാലാഴ്ച വെട്ടുക്കിളിയുടെ വരവില്‍ കരുതിയിരിക്കണമെന്ന് യുഎന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനെെസേഷൻ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത നാല് ആഴ്ചത്തേക്ക് കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സൊമാലിയ എന്നീരാജ്യങ്ങള്‍ക്കും യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്താൻ അതിര്‍ത്തിയില്‍ നിന്നും വെട്ടുക്കിളികള്‍ ഇപ്പോള്‍ കിഴക്ക് വടക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ നിന്നും വരും ദിവസങ്ങളില്‍ വെട്ടുക്കിളികള്‍ രാജസ്ഥാനിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ നിന്നെത്തുന്ന വെട്ടുക്കിളികള്‍ ഇറാനില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇപ്പോഴും എത്തുന്ന മറ്റു വെട്ടുകിളികളുടെ സംഘവുമായി ചേരുമെന്നും യുഎന്‍ ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനാണ് വെട്ടുക്കിളി ആക്രമണം ഏറ്റവും രൂക്ഷമായ സംസ്ഥാനം. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നിവയാണ് ആക്രണണം നേരിടുന്ന മറ്റു സംസ്ഥാനങ്ങള്‍. വെട്ടുക്കിളി പ്രതിരോധത്തിനായുളള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.











