സംശയരോഗ്യവും ആക്‌സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കാത്തതിലുമുള്ള വൈരാഗ്യ ത്തിലാണ് പ്രതി ആസൂത്രിത ആക്രമണം നടത്തിയത്. തിരുവനന്തപുരം പാലോട് വെച്ചാണ് സംഭവം
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സം ഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം സൂര്യകാന്തി നാല് സെ ന്റ് കോളനിയിലെ രാധാകൃ ഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയരോഗ്യവും ആക്‌സിഡന്റ് ക്ലെയിം ഒപ്പിട്ടു നല്‍കാത്തതി ലുമുള്ള വൈരാഗ്യത്തിലാണ് പ്രതി ആ സൂത്രിത ആക്രമണം നടത്തിയത്. തിരുവന ന്തപുരം പാലോട് വെച്ചാണ് സംഭവം.
പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാധാകൃഷ്ണനും ഉഷയും അകന്നു കഴിയുകയായിരുന്നു. ഇരുവര്‍ ക്കും രണ്ട് മക്കളുണ്ട്. ഹോം നേഴ്സാ യി രുന്നു ഉഷ. ഉഷ ജോലിക്കു പോകുന്നത് സംശയത്തോടെ പ്രതി കണ്ടത്. തുടര്‍ന്നാണ് ഇരുവരും അക ന്നു കഴിയാന്‍ തീരുമാനിച്ചത്. കൂടാ തെ ആക്‌സിഡന്റ് ക്ലെയിമുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് തുക ലഭി ക്കാ ന്‍ ഭാര്യ ഒപ്പിട്ട് നല്‍കാത്തതിലെ ദേഷ്യവും രാധാകൃഷ്ണനുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വീടിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയ ഉഷയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടു ത്താന്‍ ശ്രമിക്കുകയായിരുന്നു. പിന്നാ ലെ ബൈക്കില്‍ കയറി പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. രാധാകൃഷ്ണനെ നെടുമ ങ്ങാട് കോടതിയില്‍ ഹാജരാ ക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.