ഹര്ജിക്കാരന് ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര് ശി ച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാ കും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്ജിക്കാരന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിയുടെ സാധുത വീണ്ടും പരി ശോധിക്കുമെന്ന ലോകാ യുക്ത നിലപാടിനെതിരെ ഹര്ജിക്കാരന് നല്കിയ ഇടക്കാല ഹര്‍ജിയാണ് വിമര്‍ശനത്തിനിടയാക്കി യത്.
ഹര്ജിക്കാരന് ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര്‍ശിച്ചു. കേസ് നീട്ടി ക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാ കും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
ഇത്രയും മോശം വാദം താന്‍ മുമ്പ് കേട്ടിട്ടില്ലെന്നും അഭിഭാഷകന് പുച്ഛഭാവത്തോടെയാണ് കോടതി യെ അഭിസംബോധന ചെയ്തതെന്ന് ഉപലോകായുക്ത വിമര്‍ശിച്ചു. വക്കീല്‍ കോട്ടിട്ട സമയത്തോളം വക്കീലായി പ്രവര്‍ത്തിക്കണം- ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. ഏത് കേസ് ആണെങ്കി ലും തീരുമാനം മെറിറ്റ് അനുസരിച്ചായി രിക്കും. മാധ്യമങ്ങള്‍ പറയുന്നതിനനുസരിച്ച് വിധി പറയാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.