ചമ്പക്കുളം മൂലം വള്ളക്കിടെയാണ് അപകടം. വിവിധ വിഭാഗങ്ങളിലായി മത്സരം നട ക്കുന്നതിനിടെ വനിതകള്‍ തുഴഞ്ഞ കാട്ടില്‍ തെക്കതില്‍ വള്ളമാണ് മറിഞ്ഞത്. ചമ്പ ക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരാണ് വള്ളം തുഴഞ്ഞത്
ആലപ്പുഴ: ചമ്പക്കുളത്ത് വള്ളം കളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മുങ്ങി. ചമ്പക്കുളം മൂലം വള്ളക്കി ടെയാണ് അപകടം. വിവിധ വിഭാഗങ്ങളിലായി മത്സരം നടക്കുന്നതിനിടെ വനിതകള്‍ തുഴഞ്ഞ കാട്ടില്‍ തെക്കതില്‍ വള്ളമാണ് മറിഞ്ഞത്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകരാണ് വള്ളം തുഴഞ്ഞത്.
ഫിനിഷിങ് പോയിന്റിന് അരികിലേക്ക് എത്താന്‍ കുറച്ചു ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം. അവസാന ഘട്ടത്തില്‍ കമ്പനി, കാട്ടില്‍ തെക്കതില്‍ വള്ളങ്ങളായി രുന്നു ഇഞ്ചോടിഞ്ച് പോരാടിയത്. അ തിനിടെയാണ് അപകടം.
അപകടത്തില്‍പ്പെട്ട വള്ളത്തില്‍ 25 പേരാണ് തുഴയാനുണ്ടായിരുന്നത്. ചമ്പക്കുളം പഞ്ചായത്തിലെ കു ടുംബശ്രീ അംഗങ്ങളാണ് വള്ളം തുഴഞ്ഞത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. രക്ഷപ്പെടുത്തിയവരെ ആ ശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവച്ചു.