പല്ലശ്ശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നീലൂടെയെത്തിയ ഒരാള്‍ വധുവരന്‍മാരുടെ തല കള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയില്‍ കൈവെ ക്കുന്നതും കരഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി പൊകുന്നതും വിഡിയോയില്‍ കാണാം.
പാലക്കാട്: ഗൃഹപ്രവേശന സമയത്ത് വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സ്വമേധയാ കേസെ ടുത്ത് വനിതാ കമ്മീഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസവം നടന്ന സംഭവത്തിന്റെ വീഡി യോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നട പടി.
തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സ ജിലയുടെയും വിവാഹ ദിവസം പിന്നീലൂടെയെത്തിയ ഒരാള്‍ വധുവരന്‍മാരുടെ തലകള്‍ കൂ ട്ടിയിടിപ്പിക്കുകയായിരുന്നു. അയല്‍ വാസിയായിരുന്നു ഗൃഹപ്രവേ ശന സമയത്ത് സച്ചിന്റെയും സജ്ലയുടെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചത്. അ പ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചപ്പോള്‍ വധുവും വരനും പകച്ചു പോയി.
സംഭവത്തിന്റെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തല ത മ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ വധുവിന് നന്നായി വേദനിച്ചിരുന്നു. കരഞ്ഞു കൊണ്ടാണ് വധു വരന്റെ വീട്ടിലേ ക്ക് കയറിയത്.