കോട്ടയത്തെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എ.ഫ്രാന്‍സിസാണ് വിശിഷ്ടാം ഗത്വം കൈമാറിയത്
കോട്ടയം : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന് സമര്‍പ്പിച്ചു.കോട്ടയത്തെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേരള ലളിതകലാ അക്കാ ദമി മുന്‍ ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ. എ. ഫ്രാന്‍സിസാണ് വിശിഷ്ടാംഗത്വം കൈ മാറിയത്. കാര്‍ട്ടൂണിസ്റ്റാ കാനാ യി മാധ്യമ രംഗത്തെത്തിയ തോമസ് ജേക്കബ് പില്‍ക്കാലത്ത് പത്രപ്രവര്‍ ത്തന മേഖലയില്‍ കാതലായ സംഭാവനകള്‍ നല്‍കിയത് സമാനതകളില്ലാത്ത ചരിത്രമാണ്.

കാര്‍ട്ടൂണ്‍ രചനയില്‍ സജീവമായില്ലെങ്കിലും മലയാളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം വലിയ പ്രോത്സാഹനം നല്‍കിയെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ പറ ഞ്ഞു. ചടങ്ങില്‍ കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, വി. ആര്‍. സത്യദേവ്,മുതിര്‍ന്ന അംഗങ്ങ ളായ ഇ.പി.പീറ്റര്‍, പ്രസന്നന്‍ ആനിക്കാട്, സുധീര്‍നാഥ്, മനോജ് മത്തശ്ശേരി ല്‍ എന്നിവരും പങ്കെടുത്തു.