വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സം ഘടനകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവ സമായിരു ന്നു പ്രവൃത്തി ദിനം. ഇതില്‍ 164 ദിവസം മാത്രമാണ് കുട്ടികള്‍ക്ക് പഠി ക്കാനായി ലഭിച്ചത്
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീ രു മാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘട നകളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം 204 ദിവസമായിരുന്നു പ്രവൃത്തി ദിനം. ഇതില്‍ 164 ദിവസം മാത്രമാണ് കുട്ടികള്‍ക്ക് പഠിക്കാനായി ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 പ്ര വൃത്തി ദിനങ്ങള്‍ വരെയാകാമെന്നും ഇത്തവണ 205 പ്രവൃത്തി ദിനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വേനല്‍ക്കാല അവധിയില്‍ മാറ്റമില്ല
നേരത്തെ ഏപ്രില്‍ ആറുമുതല്‍ വേനല്‍ക്കാല അവധി തുടങ്ങുന്ന തരത്തില്‍ അധ്യയനദിനങ്ങള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗ ത്തില്‍ പഴയ പോലെ തന്നെ വേനല്‍ക്കാല അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഏപ്രില്‍ ഒന്നു മുതല്‍ അ ഞ്ചു വരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും.
2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.
അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമാ യി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധിക ളും ഒരാഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാ ത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.












