ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചാ യിരുന്നു പ്രതിഷേധം. നിലയില്ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും അജിത തങ്കപ്പന് മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോണമെന്നാവശ്യപ്പെട്ട് 2014ല്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ജൈവ മാലിന്യം കൊണ്ടുപോയിരുന്നത്
കൊച്ചി :ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ നഗരസഭയുടെ ലോറി തടഞ്ഞ് പ്രതിഷേധം. തൃക്കാ ക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ ചെ മ്പുമുക്കിലാണ് ലോറി തടഞ്ഞത്. ഹൈ ക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
നിലയില്ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും അജിത തങ്കപ്പന് മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയിലെ മാലി ന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോ ണമെന്നാവശ്യപ്പെട്ട് 2014ല്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ജൈവ മാലിന്യം കൊണ്ടുപോയിരുന്ന ത്.
എന്നാല്‍ ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ജൈവമാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകേണ്ട എന്ന തീരുമാനം കൊച്ചി കോര്പ്പറേഷന് എടുത്തു. തൃക്കാക്കര ഉള്‍പ്പടെ എട്ട് തദ്ദേശ സ്ഥാപന ങ്ങളിലെ മാലിന്യമാണ് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയിരുന്നത്. കൊച്ചി കോര്പറേഷന് മാലിന്യം കൊ ണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോര്‍പറേഷന്റെ മാലിന്യം മാത്രം കൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ മാലിന്യ വണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടി ല്ലെന്നും അജിത തങ്കപ്പന് വ്യക്തമാക്കി.











