സിദ്ധാരാമയ്യയെ ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കിക്കൊണ്ടും ഡി കെ ശിവകു മാറിനെ ഏക ഉപമുഖ്യമന്ത്രിയും അതോടൊപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാനുമുളള അനുവാദവും നല്‍കിക്കൊണ്ടുമുള്ള ഒരു ഫോര്‍മുല ഡല്‍ഹിയില്‍ രൂപപ്പെടുന്നതായി സൂചന
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി.നേരത്തെ ഡല്‍ഹിയിലേക്ക് ഇല്ലെന്ന് പറഞ്ഞ കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മുഖ്യ മന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഡല്‍ഹിക്ക് പുറപ്പെടുംമുമ്പ് ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതു നേടാനായി.
സിദ്ധാരാമയ്യയെ ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കിക്കൊണ്ടും ഡി കെ ശിവകുമാറിനെ ഏക ഉപമു ഖ്യമന്ത്രിയും അതോടൊപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാനുമുളള അനുവാദവും നല്‍കി ക്കൊണ്ടുമുള്ള ഒരു ഫോര്‍മുല ഡല്‍ഹിയില്‍ രൂപപ്പെടുന്നതായി സൂചന. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഇ ത്തരത്തിലൊരു അനുനയ ഫോര്‍മുല മുന്നോട്ടുവച്ചത്.
ഡി കെ ശിവകുമാറിന് കൂടുതല്‍ ഉത്തരാവാദിത്വങ്ങള്‍ നല്‍കാന്‍ ഐ ഐ സി സി സി സന്നദ്ധമാണെന്ന് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി എസ് ശിവകുമാറിനെ ദേശീയ നേതാവാക്കി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്്.
കര്‍ണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേ ണുഗോപാല്‍ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയും ശിവകുമാറും കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട നേതാക്ക ളാണ്. ആര്‍ക്കും വേവലാതി വേണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറ ഞ്ഞു.