ജേക്‌സ് ബിജോയും ഷാന്‍ റഹ്‌മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാ ര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാ ണാത്ത തീപ്പൊരി സ്‌റ്റൈ ലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊ ത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍റ്റൈനെര്‍ ചി ത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ മ്യൂസിക് റൈറ്റ്‌സ് കരസ്ഥമാക്കി. റെക്കോര്‍ ഡ് തുകക്കാണ് റൈറ്റ്‌സ് വിറ്റുപോയത്. ജേക്‌സ് ബി ജോയും ഷാന്‍ റഹ്‌മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യു ന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാ ണാത്ത തീപ്പൊരി സ്‌റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേ ക്ഷകരിലേക്ക് എത്തുന്നത്.
95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയില്‍ അവസാനം കുറിച്ചത്. തി യേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെ ര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദു ല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബ ജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോ യും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യു ന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റു ഡിയോസിന്റെ മല യാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മല യാളം, തമിഴ്, തെലു ങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരി ലേക്ക് എത്തുക.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം -നിമീഷ് രവി, സ്‌ക്രി പ്റ്റ്-അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍-ശ്യാം ശശിധരന്‍, മേക്ക പ്പ്- റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍. ആ ക്ഷന് ഏറെ പ്രാധാന്യ മുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്.
പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊ ത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗ തന്‍.



















