ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ വെസ്റ്റ് സുമാത്രയില്‍ ചൊവ്വാഴ്ച പുലര്‍ ച്ചെ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3:00 മണിയോടെ യാണ് ഭൂചലനം ഉണ്ടായത്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്തോനേഷ്യയിലെ പടി ഞ്ഞാറന്‍ പ്രവിശ്യയായ വെസ്റ്റ് സുമാത്രയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3:00 മണിയോടെയാണ് ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 177 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മെന്റവായ് ദ്വീപുകളിലും കടലിനടിയില്‍ 84 കിലോമീറ്റര്‍ ആഴത്തിലുമാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍ സി റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തെ തുട ര്‍ന്ന് ഭീമാകാരമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിനടിയിലെ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
കിഴക്കന്‍ ഇന്തോനേഷ്യയിലെ ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ദേശീയ ദുരന്ത നിവാരണ ഏജന്‍സി പുറത്തുവിട്ട ഫൂട്ടേജുകളില്‍ മെന്റവായ് ദ്വീപിലെ ഗ്രാമത്തില്‍ നിന്ന് ആളുകള്‍ കാ ല്‍നടയായി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായി കാണാം. അതേസമയം ഗ്രാമത്തിലെ ആശുപത്രിയില്‍ വിള്ളലു കള്‍ കാണപ്പെട്ടതിനാല്‍ രോ?ഗികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരു കയാണ്.
പടിഞ്ഞാറന്‍ സുമാത്ര, വടക്കന്‍ സുമാത്ര പ്രവിശ്യകളിലെ ജില്ലകളിലും നഗരങ്ങളിലും ഭൂചലനം അനുഭ വപ്പെട്ടു. പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍, പ്രവിശ്യാ തലസ്ഥാനമായ പഡാങ് ഉള്‍ പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏകദേശം 30 സെക്കന്‍ഡ് ശക്തമായ ഭൂചലനം അനുഭവപ്പെ ട്ടതായി ഏജന്‍സി വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു.