പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍ സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷം മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ വ്യാഴാഴ്ച മുതല്‍ സ്മാര്‍ട്ടാകുന്നു. എട്ടി ലധികം സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി കാര്‍ഡിലേക്കാണ് മാറുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാ ര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.
ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷം മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 1.67 കോടിയും ലൈസന്‍സ് രണ്ടു കോടിയുമാണ്. ആദ്യവര്‍ഷം മൂന്നുകോടിയോളം കാര്‍ഡ് പിവിസിയിലേക്ക് മാറും. പഴയ ലൈസന്‍സില്‍നിന്ന് മാറാന്‍ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.
എന്തൊക്കെ സുരക്ഷാ ഫീച്ചറുകള്‍
കാര്‍ഡില്‍ ക്യു ആര്‍ കോഡ് ഉണ്ടാകും. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോ ഡ് സ്‌കാന്‍ ചെയ്താല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ അറിയാനാകും. ഹോളോഗ്രാം, അശോ കസ്തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങള്‍ പുറത്ത് കാണാനാകില്ല. ഫോട്ടോ കോപ്പി എ ടുത്തുള്ള ദുരുപയോഗം തടയാനാകും. രജിസ്ട്രേഷന്‍ കാര്‍ഡും താമസിയാതെ സ്മാര്‍ട്ടാകും.











