ഇന്നലെ രാത്രി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍.
കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈ പ്പനെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാ ണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി പദ്ധതി യുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍.
യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റില്‍ നിന്ന് ലഭിച്ച 20 കോടിയോളം രൂപയില്‍ നിന്നും നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പന്‍ എത്തിച്ച് നല്‍കിയത്. ഈ ഇടപാടിലാ ണ് ഇഡിയുടെ അറസ്റ്റ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഡോളറാ ക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. ആദ്യം അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാനുള്ള കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു ലഭിച്ചിരുന്നത്. ഇതില്‍ സന്തോഷ് ഈപ്പന്‍ നാല് കോടിയിലധി കം രൂപ കോഴ നല്‍കി യെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഉള്‍പ്പെട്ടതാണ് സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപ.