കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. വിഷപ്പുക നഗരത്തിലെത്തിയിട്ടും കോര്പ്പറേഷന് ഒന്നും ചെയ്യാനായിട്ടില്ല. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി ഇന്നു 1.45 ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇക്കാര്യം വിശദീകരിക്കണം
കൊച്ചി : ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശ നം. കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. വിഷപ്പുക നഗര ത്തിലെത്തിയിട്ടും കോര്പ്പറേഷന് ഒന്നും ചെയ്യാനായിട്ടില്ല. കൊച്ചി കോര്പ്പറേഷന് സെക്രട്ടറി ഇന്നു 1.45 ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇക്കാര്യം വിശദീകരിക്കണം. ഒരോദിവസവും നിര്‍ണായകമാണ്. വിഷ യത്തില്‍ കര്‍ശന ഇടപെടല്‍ ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവ സം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് ഒരു കത്ത് നല്‍കിയിരുന്നു. ബ്രഹ്മപുരം തീപിടി ത്തത്തില് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ദേവന് രാമചന്ദ്രന് കത്ത് നല്‍കിയത്. ഇതിന്റെ അടി സ്ഥാനത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് വിഷയം പരി ഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്.
മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമാണ് നില വിലുള്ളത്. പുക ശമിപ്പിക്കുന്നതിന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുക യാണ്. അഗ്നിശമനസേനയുടെ 30 യൂനിറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു യൂനിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗി ക്കുന്നത്.











