എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമു ഖത്തിനിടെയാ ണ് ഖു ശ്ബു പറഞ്ഞത്
ചെന്നൈ :സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയും ബി.ജെ.പി നേതാവും ദേശീയ വനിത കമ്മീഷന് അംഗവു മായ ഖുശ്ബു സുന്ദര്‍. എട്ടാം വയസ്സി ല്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബ ര്‍ഖ ദത്തുമായുള്ള അഭിമുഖ ത്തിനിടെയാണ് ഖുശ്ബു പറഞ്ഞത്.
ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് തന്റെ അവകാശമാണെന്ന് കരുതിയ ഒരാളായിരുന്നു തന്റെ പി താവെന്ന് ഖുശ്ബു പറഞ്ഞു. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നു പോയതെന്നും അവര്‍ കൂട്ടിച്ചേ ര്‍ത്തു.
ഭര്‍ത്താവിനെ ദൈവതുല്യമായി കണക്കാക്കുന്ന ഒരു ചുറ്റുപാടില്‍ അമ്മയെ കണ്ടതിനാല്‍ അമ്മ എന്നെ വിശ്വസിക്കില്ല എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നെന്ന് ഖുശ്ബു പറഞ്ഞു. എ ന്നാല് 15 വയസ്സായപ്പോള്‍ എല്ലാം സഹിച്ചത് മതിയെന്ന് ഞാന്‍ കരുതി. പിതാവിനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. 16 വ യസ്സ് ആകുന്നതിനുമുമ്പ് അച്ഛന് ഞങ്ങളെ ഉപേക്ഷിച്ചു.
നടിയും രാഷ്ട്രീയക്കാരിയും ആയ ഖുശ്ബു സുന്ദര്‍ അഭിനയത്തിലും രാഷ്ട്രീയ ജീവിതത്തിലും വളരെ സ ജീവമാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളും പ്രസ്താവനകളും കൊ ണ്ട് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയ താരം അടുത്തിടെയാണ് ദേശീയ വനിതാ കമ്മീഷനില്‍ അം ഗമായി ചുമതലയേറ്റത്.