മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ ത്തി യാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് അത് ധീരമായ പത്രപ്രവര്‍ത്തനം അല്ല’-മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഒരു നടപടിയും സര്‍ ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടി ല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായി രുന്നു മുഖ്യമന്ത്രി. മാധ്യമപ്രവ ര്‍ത്തകരെ നിയന്ത്രിക്കുന്നത് തങ്ങളുടെ രീതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്ത മാക്കി.
ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നത് ബന്ധ പ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെ യ്യാന്‍ നിയമം അനുവദിക്കുന്നില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നട ത്തുന്നത് മാധ്യമപ്രവര്‍ത്തനത്തി ന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറ യുന്നത് അത് ധീരമായ പത്രപ്രവര്‍ത്തനം അല്ല’ – പിണറായി പറഞ്ഞു.
വിഷയം അടിയന്തര പ്രാധാന്യമുള്ളതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമ തി നിഷേധിച്ചു. ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസില്‍ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരി ശോധന മാത്രമാണെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പി.വി അന്‍വറിന്റെ പരാതിയില്‍ അന്വേഷ ണം നടക്കുകയാണ്. വെള്ളയില്‍ പൊലിസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവ ത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഏഷ്യാനെറ്റ് കൊച്ചി ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടു ത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആ വശ്യപ്പെട്ട് പി.സി വിഷ്ണുനാഥാണ് നോട്ടിസ് നല്‍കിയത്.