2023 മാര്‍ച്ച് 15നും ഓഗസ്റ്റ് 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, 12 വയസും അതില്‍ താഴെ യും പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ വിമാന നിരക്കില്‍ 50% കിഴിവ് ആസ്വ ദിക്കാം
മുംബൈ: വേനല്‍ക്കാല അവധി ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈ ന്‍സ്, സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെയും ചാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പി ന്റെയും സഹകരണത്തോടെ സിംഗപ്പൂരിലേക്കുള്ള വേനല്‍ക്കാല യാത്രയില്‍ പ്രത്യേക ഫാമിലി പ്രൊമോഷന്‍ പ്രഖ്യാപിച്ചു.
2023 മാര്‍ച്ച് 15നും ഓഗസ്റ്റ് 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ടിക്കറ്റുക ള്‍ ബുക്ക് ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, 12 വയസും അതില്‍ താഴെ യും പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്ന വരുടെ വിമാന നിരക്കില്‍ 50% കിഴിവ് ആസ്വദിക്കാം. പുറപ്പെടുന്നതിന് 7 ദിവസം മുമ്പെങ്കിലും ടിക്കറ്റുക ള്‍ ബുക്ക് ചെയ്യണം.ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വെള്ളച്ചാട്ടമായ എച്ച്എസ്ബിസി റെയിന്‍ വോര്‍ട്ടക്സും ഷിസീഡോ ഫോറസ്റ്റ് വാലിയും ഉള്‍പ്പെടെയുള്ള പച്ചപ്പും ശാന്തമായ അന്തരീക്ഷവും ഉള്ളതി നാല്‍ ജുവല്‍ ചാംഗി വിമാനത്താവളം കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണ്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ട്രാവല്‍ എക്സ്പീരിയന്‍സ് പ്ലാറ്റ്ഫോമായ പെലാഗോ ഉപയോഗിച്ച് ടിക്കറ്റു കള്‍ ബുക്ക് ചെയ്യുമ്പോള്‍ സിംഗപ്പൂര്‍ മൃഗശാല, നൈറ്റ് സഫാരി, ഗാര്‍ഡന്‍സ് ബൈ ദി ബേ, യൂണിവേഴ്സ ല്‍ സ്റ്റുഡിയോകള്‍, എസ്.ഇ.എ. അക്വേറിയം, ഐഫ്ലൈ തുടങ്ങി 100ലധികം സ്ഥലങ്ങളില്‍ പ്രത്യേക ഡീ ലുകള്‍ ആസ്വദിക്കാനും കുടുംബങ്ങള്‍ക്ക് കഴിയും.
വേനല്‍ക്കാലത്ത് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനാണ് ഇളവ് നല്‍കുന്നതെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യ ജനറല്‍ മാ നേജര്‍ സൈ യെന്‍ ചെന്‍ പറ ഞ്ഞു. കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള നിരക്കില്‍ 50% കിഴിവ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.