മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി കോടതി. കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി പാലാ ജുഡീഷ്യല്‍ മജി സ്ട്രേട്ട് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി കോടതി. കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി പാലാ ജുഡീഷ്യ ല്‍ മജിസ്ട്രേട്ട് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്. വെള്ളിയാഴ്ചയാണ് പാലായില്‍ വാഹനങ്ങള്‍ തടഞ്ഞത്.
മജിസ്ട്രേട്ടിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടും വിധമായിരുന്നു അകമ്പടി വാഹനങ്ങള്‍ പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെ ന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കെ തിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്.