സെസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്ര ക്ഷോഭം കടുപ്പിക്കുകയും തീരുമാനത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോ ട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. സെസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്ര ക്ഷോഭം കടുപ്പിക്കുകയും തീരുമാന ത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാന ത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധനവിലവര്‍ധനവിനെതിരെ പൊതുജനങ്ങളില്‍ നിന്നും കടു ത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പ്രക്ഷോഭം നടത്തുന്നത് ആ ലോചിക്കാന്‍ നാളെ യു.ഡി.എഫ് യോഗം വിളിച്ചിരുന്നു. കൂടാതെ വ്യാഴാഴ്ച കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചു. സമൂഹമാധ്യമ ങ്ങളില്‍ ഇടത് അനുകൂലികളില്‍ നിന്നുള്‍പ്പെടെ സെസ് ഏര്‍പ്പെടുത്തിയതിനെതിരെ അഭിപ്രായം ഉയരുകയുംചെയ്തു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമ പോസ്റ്റുകള്‍ക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണു നിറയുന്നത്. ന്യായീകരണത്തിനു സിപിഎം പ്ര വര്‍ത്തകര്‍ കാര്യമായി രംഗത്തിറങ്ങി യിട്ടുമില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാന്‍ തയാറായില്ല. വര്‍ധന യെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാര മാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്.
പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പഠിക്കട്ടെയെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതികരിച്ചത്. സി പിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിര ക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എന്‍.ബാലഗോപാല്‍ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച യും നടത്തി. മുഖ്യമന്ത്രി ക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി.
സെസിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കേരള നേതാക്കളോടു ചോദിക്കൂ എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്‍ദേശം. സെസ് ഏര്‍പ്പെടുത്തുന്നതിനു മുന്‍പു തന്നെ കേരളത്തിലെ പെട്രോള്‍ വില തൊട്ടപ്പുറത്ത് കര്‍ണാടകയിലേതിനേക്കാള്‍ 6 രൂപ കൂടുതലാണ്; ഡീസല്‍ വില 9 രൂപയോള വും.
ഈ സാഹചര്യത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്. സെസ് കുറ യ്ക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി പിന്‍വലിക്കുകയോ ആവും ചെയ്യുക. വര്‍ധന ഒരു രൂപയായി കുറ യ്ക്കാനുള്ള ആലോചനയ്ക്കാണു മുന്‍ഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം.











