സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി അശ്ലീല ശബ്ദ സന്ദേശമയച്ചത്. മൂന്നുദിവസം മു മ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളി യുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്
കാസര്‍കോട്: സിപിഎം വാട്സ് ആപ്പ് ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറിയുടെ അശ്ലീല സന്ദേശം.സ്ത്രീകള്‍ അട ക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാസര്‍കോട് പാക്കം ലോ ക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി അ ശ്ലീല ശബ്ദ സന്ദേശമയച്ചത്.
മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അ ശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവന്‍. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് ട്രെയിനില്‍വച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റാര്‍ക്കോ അയച്ച സന്ദേശം മാറി പാര്‍ട്ടി ഗ്രൂപ്പില്‍ എത്തിയതെന്നാണ് പറയുന്നത്. സംഭവം വിവാ ദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെ ന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.
അതേസമയം, ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യ പ്പെട്ടിട്ടുണ്ട്. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂ ഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.










